Choir Audition

ഗായകരെ ക്ഷണിക്കുന്നു

സംഗീതത്തെ സ്നേഹിക്കുന്ന മലങ്കരയുടെ സ്വരങ്ങൾക്കായി ഒരു സുവർണ്ണാവസരം! 🎤✨ നിങ്ങളുടെ ശബ്ദം ദൈവാനുഗ്രഹമായി കരുതുന്നുണ്ടോ? മലങ്കര സഭയുടെ തനതായ ആരാധനാ സംഗീതവും മനോഹരമായ ഗാനങ്ങളും ആലപിക്കാൻ ഒരു സ്ഥിരവേദി ആഗ്രഹിക്കുന്നുണ്ടോ? പത്തനംതിട്ട കൂടൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'മരിയൻ വോയ്‌സ്' (Marian Voice) ടീമിലേക്ക് പുതിയ ഗായകരെ (പ്രത്യേകിച്ച് പുരുഷ ശബ്ദങ്ങൾ) സ്വാഗതം ചെയ്യുന്നു. ഞങ്ങൾ ആരെയാണ് തിരയുന്നത്? മലങ്കര സുറിയാനി കത്തോലിക്കാ / യാക്കോബായ സഭകളിൽ നിന്നുള്ള പ്രതിഭകൾ. പ്രായ പരിധി : ആൺ 35 വയസ് പെൺ : 32 വയസ് സംഗീതത്തെ ഗൗരവമായി കാണുന്ന, ഒരു ടീമിനോടൊപ്പം ദീർഘകാലം യാത്ര ചെയ്യാൻ താല്പര്യമുള്ളവർ. കൂടൽ പരിസര പ്രദേശങ്ങളിൽ (പത്തനാപുരം, പത്തനംതിട്ട, പുനലൂർ, കൊട്ടാരക്കര, അടൂർ തുടങ്ങിയടങ്ങളിൽ) താമസിക്കുന്നവർക്ക് മുൻഗണന. എന്തുകൊണ്ട് മരിയൻ വോയ്‌സ്? വിശുദ്ധ കുർബാന, വിവാഹ കൂദാശകൾ, റിസെപ്ഷനുകൾ തുടങ്ങി വൈവിധ്യമാർന്ന വേദികൾ. കേരളത്തിനകത്തും പുറത്തുമുള്ള യാത്രകളും പ്രോഗ്രാമുകളും. സ്ഥിരമായ ഒരു സംഗീത കുടുംബത്തിന്റെ ഭാഗമാകാനുള്ള അവസരം. പ്രത്യേകം ശ്രദ്ധിക്കാൻ: മറ്റൊരു ടീമിലും അംഗമല്ലാത്തവർക്കും, സംഗീതത്തിനായി സമയം മാറ്റിവെക്കാൻ കഴിയുന്ന നാട്ടിൽ ജോലി ചെയ്യുന്നവർക്കും മുൻഗണന നൽകുന്നതാണ്. നിങ്ങളുടെ പാട്ടുകൾ റെക്കോർഡ് ചെയ്ത് താഴെ കാണുന്ന നമ്പറിലേക്ക് അയച്ചു തരൂ. നമുക്ക് ഒന്നിച്ച് പാടാം, വളരാം! 📲 WhatsApp: +91 9605060764 📍 Location: Koodal, Pathanamthitta ഞങ്ങളുടെ സ്ഥലം കൂടൽ ആണ്. കൂടലിലേക്ക് വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ദൂരം ചേർക്കുന്നു. ഈ ദൂരത്തിൽ ഉള്ളവർ അഭികാമ്യം. (കൂടലിൽ നിന്ന് രണ്ടു കിലോമീറ്റർ മാറിയാണ് മരിയൻ വോയ്‌സ് ലൊക്കേഷൻ. അതിനാൽ രണ്ടു കിലോമീറ്റർ കൂടി ഇതിന്റെ കൂടെ കൂട്ടുക) 👉 പത്തനംതിട്ടയിൽ നിന്ന് കൂടൽ വരെ - 22Kms. 👉 പത്തനാപുരത്തു നിന്ന് കൂടൽ വരെ - 6 Kms. 👉 പുനലൂർ നിന്ന് കൂടൽ വരെ - 19 Kms 👉 കൊട്ടാരക്കരയിൽ നിന്ന് കൂടൽ വരെ - 22Kms. 👉 അടൂർ നിന്ന് കൂടൽ വരെ - 22Kms 👉 തണ്ണിത്തോട് നിന്ന് കൂടൽ വരെ - 26 Kms 👉 പന്തളത്തു നിന്ന് കൂടൽ വരെ - 28 Kms 👉 വടശ്ശേരിക്കരയിൽ നിന്ന് കൂടൽ വരെ - 29 Kms ഞങ്ങൾ ചെയ്യുന്ന പ്രോഗ്രാമുകൾ 👉 മലങ്കര കത്തോലിക്കാ സഭയിലെ വിശുദ്ധ കുർബാന ക്വയർ 👉മലങ്കര കത്തോലിക്കാ, യാക്കോബായ, മാർത്തോമാ സഭകളുടെ വിവാഹ കൂദാശാ ക്വയർ 👉 മലങ്കര കത്തോലിക്കാ സഭയിലെ മാമോദീസാ ക്വയർ 👉 വിവിധ ഇവന്റുകൾക്ക് റിസെപ്ഷൻ ആലാപനം ഈ പ്രോഗ്രാമുകൾക്കായി ആണ് ഗായകരെ ആവശ്യമായിട്ടുള്ളത്. 👉ടീമിനോടൊപ്പം കേരളത്തിന് അകത്തും പുറത്തും ആയി യാത്രകൾ ചെയ്യേണ്ടി വന്നേക്കാം എന്നതിനാൽ ഒറ്റക്ക് വരാൻ തയ്യാറല്ലാത്തവരോ, മാതാ പിതാക്കളുടെ അനുവാദം ഇല്ലാത്തവരോ ഓഡിഷനിൽ പങ്കെടുക്കരുത്. 👉നിങ്ങളുടെ ഷെയർ ഞങ്ങൾക്ക് ഒരു നല്ല ഗായകനെ നൽകും എന്നതിനാൽ, ഷെയർ ചെയ്യണമേ. സ്നേഹത്തോടെ മരിയൻ വോയ്‌സ്

error: